Friday, January 10, 2014

ഇനി ഞാൻ നടക്കട്ടെ

















"തിരിഞ്ഞു നോക്ക് " ഞാൻ അലറി
"ഇല്ല " നീ പുറം തിരിഞ്ഞു
"കേൾക്കുന്നുണ്ടോ നീയെന്നെ " ഞാൻ ചോദിച്ചു
"ഉണ്ടെങ്കിലും ഇല്ല" എന്നു  നീ പറയാതെ പറഞ്ഞു
നടന്നകന്നു, നമുക്കിടയിലെ ദൂരം പതിയെ കൂടുന്നു


പാപത്തിൻ വൃണം പൊട്ടിയ കൈകൾ കുത്തി
ഞാനും മെല്ലെ എഴുനേറ്റു
ലഹരിയുടെ ബാക്കി തളർത്തിയ കാലുകൾ
വേച്ചു വേച്ചു എതിർദിശയിൽ നടന്നു
ഇഴയും വേഗമാണെങ്കിലും കൂട്ടണം ദൂരം
നീ തുടങ്ങിയത് നിർത്താതെ  തുടരാൻ

(എന്റെ പ്രിയപ്പെട്ട സൂര്യന് സമര്പ്പിക്കുന്നു . ചൂടുകൊണ്ട് എന്നെ തളര്ത്തുമെങ്കിലും, ദാഹം എന്നെ കൊല്ലുമെങ്കിലും പിന്നെ ഒരു മഴ എന്നെ നനയിച്ചിരുന്നു . ഇനി ഞാൻ നടക്കട്ടെ, ഭൂമിയുടെ ഇരുണ്ട കോണുകളിലേക്ക്. ചൂടോ മഴയോ ഉപേക്ഷിച്ചിടത്തെക്ക് )




Wednesday, November 16, 2011

ചുവന്ന പൂവിന്റെ സ്വപ്നം

മൊട്ടായിരുന്നപ്പോള്‍ എന്റെ സ്വപ്നം ആയിരുന്നു ഒരു വിടര്‍ന്ന പൂവ്

മറ്റെന്തിനുമില്ലാത്ത കടും ചുവന്ന നിറമുള്ള ഒരു ചോരപൂവ്

പൂവായപ്പോഴോ പിന്നെ സ്വപ്നം നിന്റെ മുടിയിഴകളായിരുന്നു

എന്റെ ഇതളുകളില്‍ ഇഴഞ്ഞു നീങ്ങുന്ന നിന്റെ മുടിയിഴകള്‍

എന്നെ പൂമ്പാറ്റകളുടെ കുറവറിയിച്ചതില്ല, ആ സ്വപ്നത്തിലും

പക്ഷെ മറന്നുപോയി ഞാന്‍ , ഒരുനാള്‍ വാടിക്കരിയുമെന്ന്

ഞാനറിഞ്ഞില്ല എനിക്ക് ചെടിയും നിന്റെ മുടിയും ഉണ്ടാകില്ലെന്ന്

വെറുമൊരു കരിഞ്ഞ സ്വപ്നമായ് ഞാന്‍ മണ്ണില്‍ പൊടിഞ്ഞു ചേരുമെന്ന്