Wednesday, November 16, 2011

ചുവന്ന പൂവിന്റെ സ്വപ്നം

മൊട്ടായിരുന്നപ്പോള്‍ എന്റെ സ്വപ്നം ആയിരുന്നു ഒരു വിടര്‍ന്ന പൂവ്

മറ്റെന്തിനുമില്ലാത്ത കടും ചുവന്ന നിറമുള്ള ഒരു ചോരപൂവ്

പൂവായപ്പോഴോ പിന്നെ സ്വപ്നം നിന്റെ മുടിയിഴകളായിരുന്നു

എന്റെ ഇതളുകളില്‍ ഇഴഞ്ഞു നീങ്ങുന്ന നിന്റെ മുടിയിഴകള്‍

എന്നെ പൂമ്പാറ്റകളുടെ കുറവറിയിച്ചതില്ല, ആ സ്വപ്നത്തിലും

പക്ഷെ മറന്നുപോയി ഞാന്‍ , ഒരുനാള്‍ വാടിക്കരിയുമെന്ന്

ഞാനറിഞ്ഞില്ല എനിക്ക് ചെടിയും നിന്റെ മുടിയും ഉണ്ടാകില്ലെന്ന്

വെറുമൊരു കരിഞ്ഞ സ്വപ്നമായ് ഞാന്‍ മണ്ണില്‍ പൊടിഞ്ഞു ചേരുമെന്ന്


8 comments:

  1. അതാണ്‌ ജീവിതയാത്ര

    സസ്നേഹം,
    പഥികൻ

    ReplyDelete
  2. word verification ozhivakkuka ..ഇല്ലെങ്ങില്‍ ആളുകള്‍ കാമെന്റ്റ് ഇടുകയില്ല

    ReplyDelete
  3. ശിഖണ്ഡി, ES Chetta, keraladasanunni, പഥികൻ, Pradeep paima... നന്ദി
    (പ്രദീപ്‌, നിര്‍ദ്ദേശത്തിനു നന്ദി, verification ഒഴിവാക്കി)

    ReplyDelete
  4. മനോഹരമായ വരികള്‍

    ReplyDelete